മോദികാലത്ത് ഇന്ത്യ വലിയതോതില്‍ വിഭജിക്കപ്പെട്ടതായി ബിബിസി ഡോക്യുമെന്ററി രണ്ടാം ഭാഗം (original) (raw)
india
ആര്‍ജി കര്‍ ബലാത്സംഗക്കൊലക്കേസ്: വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
Published
11 mins ago
on
January 21, 2025
ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.
സര്‍ക്കാരിന് വേണ്ടി ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നെന്നും ബഅല്ലായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.
അതേസമയം പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് ഡോക്ടറുടെ കുടുംബം അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് അപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നതെന്നും ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതെന്നും കുടുംബം പറഞ്ഞിരുന്നു. കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നും ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയിരുന്നു.
india
ശാസ്ത്രീയ സംവാദത്തിന് തയ്യാറെന്ന് ന്യായീകരണവുമായി വി. കാമകോടി; ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തിലുറച്ച് നില്‍ക്കുന്നു
ഗോമൂത്രം ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാമെന്നും ഐ.ഐ.ടി ഡയറക്ടര്‍ വി. കാമകോടി പറഞ്ഞു.
Published
4 hours ago
on
January 21, 2025
ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍. ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്നും ശാസ്ത്രീയ സംവാദത്തിന് തയ്യാറാണെന്നും ഡയറക്ടര്‍ പറഞ്ഞു. ഗോമൂത്രം ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാമെന്നും ഐ.ഐ.ടി ഡയറക്ടര്‍ വി. കാമകോടി പറഞ്ഞു.
അമേരിക്കയില്‍ നടത്തിയ അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ കൈമാറാമെന്നും അവിടെ ഗോമൂത്രത്തില്‍ ഗുണം ചെയ്യുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കാമകോടി പറഞ്ഞു.
ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പുകഴ്ത്തിക്കൊണ്ടുള്ള കാമകോടിയുടെ വീഡിയോ നേരത്തെ വയറലായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തിയത്.
ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും തന്റെ അച്ഛന് അസുഖം ബാധിച്ചപ്പോള്‍ ഗോമൂത്രം കുടിച്ചുവെന്നും 15 മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നുവെന്നും വി. കാമകോടി പറഞ്ഞിരുന്നു.
ഒരു സന്ന്യാസിയുടെ പക്കല്‍ നിന്നാണ് ഗോമൂത്രം ലഭിച്ചതെന്നും അദ്ദേഹത്തിന്റെ പേര് ഓര്‍മയില്ലെന്നും വി. കാമകോടി പറഞ്ഞിരുന്നു. ചെന്നൈയില്‍ നടന്ന ഗോപൂജ ചടങ്ങിലായിരുന്നു ഐ.ഐ.ടി ഡയറക്ടറുടെ വിചിത്ര പരാമര്‍ശം.
ശരീരത്തെ ബാധിക്കുന്ന ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
വിചിത്ര പരാമര്‍ശത്തെ തുടര്‍ന്ന് വി. കാമകോടിക്കെതിരെ ഐ.ഐ.ടി സ്റ്റുഡന്റ് യൂണിയന്‍ പ്രസ്തവാനയിറക്കുകയും ചെയ്തിരുന്നു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട ഐ.ഐ.ടിയുടെ ഡയറക്ടര്‍ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നുവെന്നും അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വി. കാമകോടി പ്രസിദ്ധീകരിക്കണമെന്നും വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റായതിനാല്‍ മാപ്പ് പറയണമെന്നും സ്റ്റുഡന്റ് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഗോമൂത്രം കുടിക്കുന്നതിലൂടെ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി നേതാക്കളും ഹിന്ദുത്വ വാദികളും അവകാശപ്പെട്ടിരുന്നു. ശരീരത്തില്‍ ചാണകം പൂശുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ച് വാദിക്കുന്ന എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഇന്ത്യയിലുണ്ട്.
india
ഗാന്ധിയൻ പ്രത്യയശാസ്ത്രജ്ഞരെ ഗോട്‌സെയുടെ പിൻഗാമികൾ കൊലപ്പെടുത്തി: സുർജേവാല
ബെളഗാവി സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
Published
5 hours ago
on
January 21, 2025
ഗോട്‌സെയുടെ പിന്‍ഗാമികള്‍ ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങളെ അടിച്ചമര്‍ത്തിവരുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ബെളഗാവി സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വ്യാജ ഗാന്ധിമാര്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് റാലികള്‍ നടത്തുന്നുണ്ടെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ജനുവരി 30ന് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍, അത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ കൂടി കൊലപാതകമായിരുന്നെന്നും ഇന്ത്യയുടെ സംസ്‌കാരത്തെയും ഭരണഘടനയെയും കുറിച്ചുള്ള ആ പോരാട്ടം ഇന്നും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോട്‌സെയും അക്രമവും വിഭജനത്തിന്റെ പ്രത്യയശാസ്ത്രവും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ആശയവും തമ്മില്‍ ഒരു സംഘര്‍ഷമുണ്ട്. ബി.ജെ.പി ഭിന്നിപ്പിക്കുകയാണ്.
ഞങ്ങള്‍ എല്ലാവരെയും തുല്യരായി കാണുന്നു. ബി.ജെ.പി ദലിതര്‍, ആദിവാസികള്‍, ദരിദ്രര്‍, സ്ത്രീകള്‍ എന്നിവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. അവര്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെങ്കില്‍, ഞങ്ങള്‍ ഭരണഘടനാപരമായി ന്യൂനപക്ഷങ്ങള്‍ക്ക് തുല്യത നല്‍കുന്നു. അവര്‍ സമ്പന്നരെ സഹായിച്ചാല്‍, നമ്മള്‍ ദാരിദ്ര്യത്തിനെതിരെ പോരാടുകയും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും. ഇതാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ചരിത്രം വെറുപ്പിന്റെ രാഷ്ട്രീയമാണ്. അക്രമമാണ് അവരുടെ മുദ്രാവാക്യം. അതുകൊണ്ട് അവര്‍ സിദ്ധരാമയ്യക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെതിരെ ഗൂഢാലോചന നടത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിങ്ങിനെ വരെ ദിനംപ്രതി ആക്രമിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ അവര്‍ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.
കാരണം, ഞങ്ങള്‍ ജനങ്ങളുടെ ശബ്ദമാണ്. അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന എല്ലാവരെയും ബി.ജെ.പി ആക്രമിക്കുകയാണ്. അതുകൊണ്ട് അവര്‍ കര്‍ഷക നേതാക്കളെയും ആക്രമിക്കുന്നു അദ്ദേഹം പറഞ്ഞു.