ഉണ്ണി മുകുന്ദന്‍ ‘അമ്മ’ ട്രഷറര്‍ സ്ഥാനം രാജിവെച്ചു (original) (raw)
Chandrika Daily
ഉണ്ണി മുകുന്ദന്‍ ‘അമ്മ’ ട്രഷറര്‍ സ്ഥാനം രാജിവെച്ചു
kerala
ഉണ്ണി മുകുന്ദന്‍ ‘അമ്മ’ ട്രഷറര്‍ സ്ഥാനം രാജിവെച്ചു
ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.
ഉണ്ണി മുകുന്ദന്‍ മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.
‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ ട്രഷറര്‍ പദവിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ പദവിയില്‍ തുടരും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. പിന്‍ഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു’ -ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് നടന്‍ രാജി വെക്കുന്നത്. നിലവില്‍ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. ഉണ്ണി മുകുന്ദനു മുമ്പ് സിദ്ദിഖ് ആയിരുന്നു ട്രഷറി സ്ഥാനം വഹിച്ചിരുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദന്‍.
kerala
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷം
കടുത്ത മരുന്ന് ക്ഷാമത്തിലും ഉപകരണങ്ങളുടെ ക്ഷാമവും മൂലം രോഗികളും കൂട്ടിരിപ്പുകാരും പ്രതിസന്ധിയിലാണ്
Published
4 mins ago
on
January 15, 2025
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷം. ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് എത്തിക്കാന്‍ രോഗികളോട് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍. മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കിയില്ലെങ്കില്‍ ഡയാലിസിസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവിലുള്ളത്. ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞത് ലാബ് പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കി.
കടുത്ത മരുന്ന് ക്ഷാമത്തിലും ഉപകരണങ്ങളുടെ ക്ഷാമവും മൂലം രോഗികളും കൂട്ടിരിപ്പുകാരും പ്രതിസന്ധിയിലാണ്. രക്തം ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ രോഗികള്‍ അതും നേരിട്ട് വാങ്ങി നല്‍കുകയാണ്. കാരുണ്യ മെഡിക്കല്‍ ഷോപ്പുകളിലും മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളിലും മരുന്നുകള്‍ കിട്ടാനില്ല. കഴിഞ്ഞ പത്താം തീയതി മുതലാണ് മരുന്നു കമ്പനികള്‍ വിതരണം നിര്‍ത്തിവെച്ചത്. മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്.
60% എങ്കിലും കുടിശ്ശിക നികത്തണം എന്നാണ് ആവശ്യം. രോഗികളും ബന്ധുക്കളും ഡിഎംഒയെ കണ്ട് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല. അതേസമയം വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി 200 കോടിയോളം രൂപയുടെ സര്‍ക്കാര്‍ വിഹിതം ആശുപത്രിക്ക് ലഭിക്കാനുണ്ട്.
kerala
മോചിപ്പിക്കാന്‍ അറിയുമെങ്കില്‍ ക്യാന്‍സല്‍ ചെയ്യാനും അറിയാം, നാടകം കളിച്ചാല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കും; ബോച്ചേക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
മാധ്യമശ്രദ്ധയാണോ ബോബിക്ക് ആവശ്യമെന്നും വീണ്ടും അറസ്റ്റ് ചെയ്യുന്നത് ബോബിക്ക് കാണണോയെന്നും ജിസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.
Published
28 mins ago
on
January 15, 2025
കൊച്ചി: ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 12 മണിക്ക് മുമ്പ് കാരണം കാണിച്ച് വിശദീകരണം നല്‍കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും നാടകം കളിച്ചാല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. മോചിപ്പിക്കാന്‍ അറിയുമെങ്കില്‍ ക്യാന്‍സല്‍ ചെയ്യാനും കോടതിക്ക് അറിയാമെന്നും മാധ്യമശ്രദ്ധയാണോ ബോബിക്ക് ആവശ്യമെന്നും വീണ്ടും അറസ്റ്റ് ചെയ്യുന്നത് ബോബിക്ക് കാണണോയെന്നും ജിസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.
റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു. ജുഡീഷ്യറിയും ഹൈക്കോടതിയും ഒക്കെ ഇവിടെയുണ്ട് . നീതി ന്യായവ്യവസ്ഥ ഇവിടെയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് തന്നെ പരമാവധി വേഗത്തില്‍ പുറത്തിറങ്ങണമെന്നും ഹൈക്കോടതി താക്കീത് നല്‍കി. നിയമത്തിന്റെ അതീതനാണ് എന്ന് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.
നടി ഹണിറോസി് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ ഇന്നലെ ജാമ്യം ലഭിച്ച ബോബി ഇന്നാണ് കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തില്‍ ഏര്‍പ്പെടരുത് എന്നീ കര്‍ശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്.
kerala
ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
ചെറിയ കേസുകളില്‍പ്പെട്ട് പണം കൊടുക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരുടെ കാര്യത്തില്‍ ഇടപെടുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു
Published
1 hour ago
on
January 15, 2025
കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ചെറിയ കേസുകളില്‍പ്പെട്ട് പണം കൊടുക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരുടെ കാര്യത്തില്‍ ഇടപെടുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. കാക്കനാട് ജയിലിന് മുന്നില്‍ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബോബിയുടെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുമെന്ന് സൂചന.
ഇന്നലെയാണ് ഹൈക്കോടതി ആറ് ദിവസത്തെ റിമാന്‍ഡിന് ശേഷം ബോബി ചെമ്മണൂരിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്. റിലീസ് ഓര്‍ഡര്‍ സഹപ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്നതോടെ, ബോബി ചെമ്മണൂരിന് ജാമ്യത്തില്‍ ഇറങ്ങാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഭിഭാഷകര്‍ അറിയിച്ചു.