വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരഞ്ഞെടുത്ത ലേഖനം |
നിക്കോള ടെസ്‌ല
സിഗ്നൽ (സോഫ്റ്റ്‍വെയർ)
അണ്ണാമലൈയാർ ക്ഷേത്രം
![](https://upload.wikimedia.org/wikipedia/commons/thumb/7/77/Tesla_Sarony.jpg/150px-Tesla_Sarony.jpg)
സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവികാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന് പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ് ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന് വഴിതെളിച്ചു.
![](https://upload.wikimedia.org/wikipedia/commons/thumb/8/8d/Signal-Logo.svg/150px-Signal-Logo.svg.png)
ഇന്റർനെറ്റിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു ആശയവിനിമയസംവിധാനമാണ് സിഗ്നൽ. സിഗ്നൽ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്‌വെയർ, അയക്കുന്ന സന്ദേശങ്ങൾ ക്രോസ്-പ്ലാറ്റ്ഫോം എൻക്രിപ്ഷനോടെയാണ് അയക്കപ്പെടുന്നത്. ഫയലുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും അയയ്‌ക്കാൻ ഇത് ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ഉപയോഗിച്ചാണ് സിഗ്നൽ ഈ സേവനം ലഭ്യമാക്കുന്നത്. ആളുകളോട് നേരിട്ട് സംവദിക്കുവാനും, ഗ്രൂപ്പിൽ മുഴുവനായും ശബ്ദ, വീഡിയോ കോളുകൾ ചെയ്യാനും ഇത് ഉപയോഗിക്കാം. സിഗ്നലിന്റെ ആൻഡ്രോയ്ഡ് പതിപ്പിന് ഒരു എസ്എംഎസ് ആപ്ലിക്കേഷനായി പ്രവർത്തിക്കാനും കഴിയും. സാധാരണ മൊബൈൽ ടെലിഫോൺ നമ്പറുകളാണ് സിഗ്നൽ അതിലെ ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. മറ്റ് സിഗ്നൽ ഉപയോക്താക്കൾക്ക് എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായാണ് ഇത് അയക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളുടെ ഐഡന്റിറ്റിയും ഡാറ്റാ ചാനലിന്റെ വിശ്വാസ്യതയും സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന മെക്കാനിസങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
![](https://upload.wikimedia.org/wikipedia/commons/thumb/2/26/Arunachalam_temple_from_a_nearby_hill.jpg/150px-Arunachalam_temple_from_a_nearby_hill.jpg)
ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് അരുണാചലേശ്വര ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന അണ്ണാമലൈയാർ ക്ഷേത്രം (Annamalaiyar Temple). തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും ആദരണീയമായി കരുതപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. "അപ്രാപ്യമായ മല" എന്നാണ് അണ്ണാമലൈ എന്ന പദത്തിനർത്ഥം. പ്രത്യേകിച്ച് അഗ്നിയുമായി ബന്ധപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നാണിത്. ശിവൻ അണ്ണാമലൈയാർ അഥവാ അരുണാചലേശ്വർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാർവതിയെ ഇവിടെ ഉണ്ണാമലൈ അമ്മൻ എന്നു വിശേഷിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണികൾ ചെയ്തെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് കവികളായ നായന്മാർ എഴുതിയ തേവാരം എന്ന കവിതയിലെ സ്തുതിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന 276 ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ സന്യാസിയായ കവി മാണിക്കവാചകർ തന്റെ തിരുവമ്മാനൈ എന്ന കൃതി ചിട്ടപ്പെടുത്തിയതും ഇവിടെ വച്ചായിരുന്നു.
തിരഞ്ഞെടുത്ത പട്ടിക |
തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
കേരളത്തിലെ തുമ്പികൾ
ഗ്രാമി ലെജൻഡ് പുരസ്കാരം
![](https://upload.wikimedia.org/wikipedia/commons/thumb/3/36/Mount_Yu_Shan_-_Taiwan.jpg/120px-Mount_Yu_Shan_-_Taiwan.jpg)
തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.
പട്ടിക കാണുക
![](https://upload.wikimedia.org/wikipedia/commons/thumb/2/24/Crocothemis_servilia_female_by_kadavoor.jpg/120px-Crocothemis_servilia_female_by_kadavoor.jpg)
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.
പട്ടിക കാണുക
ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ് ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.
നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.
പട്ടിക കാണുക
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം |
ചരിത്രരേഖ ഇന്നലെ ഇന്ന് നാളെ **ഫെബ്രുവരി 10**1258 – മംഗോളിയൻ അധിനിവേശം: ബാഗ്ദാദ് മംഗോളുകൾക്ക് കീഴടങ്ങി, ഇസ്ലാമിക സുവർണ്ണയുഗം അവസാനിപ്പിക്കുകയും ചെയ്തു. 1840 - യുണൈറ്റഡ് കിംഗ്ഡം വിക്ടോറിയ രാജ്ഞി പ്രിൻസ് ആൽബെർട്ട് ഓഫ് സാക്സ്-കോബർഗ്-ഗോദയെ വിവാഹം കഴിച്ചു. 1861 - ജെഫേഴ്സൺ ഡേവിസിനെ ടെലിഗ്രാഫ് മുഖേന അറിയിപ്പ് നൽകി അമേരിക്കയുടെ കോൺഫെഡറേറ്റ് സ്റ്റേറ്റുകളിലെ താൽക്കാലിക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1870 – ന്യൂയോർക്കിൽ വൈ.എം.സി.എ സ്ഥാപിതമായി. 1931 – ന്യൂ ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി. 1996 – ഡീപ്പ് ബ്ലൂ എന്ന ഐ.ബി.എം. സൂപ്പർ കമ്പ്യൂട്ടർ, ഗാരി കാസ്പറോവിനെ ആദ്യമായി തോൽപ്പിച്ചു. 2004 - കാൻയെ വെസ്റ്റ് തന്റെ ആദ്യ ആൽബമായ 'ദി കോളേജ് ട്രാപ്ഔട്ട്' പുറത്തിറക്കി. 2007 – ഡോ.ഐസക്ക് മാർ ക്ലീമീസ് മലങ്കര കത്തോലിക്കാ സഭയുടെകാതോലിക്കാ ബാവയായി തെരെഞ്ഞെടുക്കപ്പെട്ടു. 2013 - അലഹബാദിലെ കുംഭ മേള ഉത്സവത്തിൽ മുപ്പത്തഞ്ച് പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. **ഫെബ്രുവരി 11**1752 – അമേരിക്കയിലെ ആദ്യത്തെ ആശുപത്രിയായ പെൻസിൽവാനിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു. 1917 – പെട്രോഗ്രാഡ് വൻ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയിൽ പരിവർത്തനത്തിന്റെ കാറ്റു വീശുകയായിരുന്നു. 1953 – ഇസ്രയേലുമായുള്ള ഉഭയകക്ഷിബന്ധങ്ങൾ സോവ്യറ്റ് യൂണിയൻ വിച്ഛേദിച്ചു. 1990 – ദക്ഷിണാഫ്രിക്കയിലെ വിക്റ്റർ വെഴ്സ്റ്റെർ ജയിലിലെ 27 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിനു ശേഷം നെത്സൻ മണ്ടേല ജയിൽമോചിതനായി. 1990 – മൈക്ക് ടൈസന് ലോക ഹെവി വെയ്റ്റ് കിരീടം നഷ്ടമായി. 2016 - സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരാളുടെ വെടിയേറ്റ് ആറ് പേർ കൊല്ലപ്പെട്ടു. 2018 - റഷ്യയിലെ മോസ്കോയ്ക്ക്, സമീപം സരട്ടോവ് എയർലൈൻസ് വിമാനം 703 തകർന്നു ബോർഡിലുണ്ടായിരുന്ന 71 പേർ മരിച്ചു. **ഫെബ്രുവരി 12**1502 – വാസ്കോ ഡെ ഗാമ, ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ലിസ്ബണിൽ നിന്നും തുടങ്ങി. 1832 - ഇക്വഡോർ ഗാലപ്പാഗോസ് ദ്വീപിനോടോപ്പം കൂട്ടിച്ചേർത്തു. 1855 - മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടു 1912 – ചൈനയിൽ ജോർജിയൻ കലണ്ടർ സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചു. 1990 - കാർമെൻ ലോറൻസ് ഓസ്ട്രേലിയൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രീമിയർ ആയിതീർന്നു. 1992 - മംഗോളിയയുടെ ഇപ്പോഴത്തെ ഭരണഘടന നിലവിൽ വന്നു 2002 – യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബദാൻ മിലോസെവിച്ചിനെതിരെയുള്ള വിചാരണ ഹേഗിൽ ആരംഭിച്ചു. ഈ വിചാരണ പൂർത്തിയാകും മുൻപേ അദ്ദേഹം മരിച്ചു. |
വാർത്തകൾ വിക്കി വാർത്തകൾ 20232024 ഒക്ടോബർ 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 86,000 പിന്നിട്ടു. 2023 ഡിസംബറിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 85,000 പിന്നിട്ടു. 2023 ഫെബ്രുവരി 21-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 83,000 പിന്നിട്ടു. 2023 ഫെബ്രുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു. 2022 2022 നവംബർ 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 80,000 പിന്നിട്ടു. 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു. 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു. പത്തായം തിരുത്തുക |
വിക്കിപീഡിയയുടെ മറ്റു മേഖലകൾ |